ചെറുതോണി: ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ട് ആഗസ്റ്റ് 25 മുതൽ ചെറുതോണിയിൽ നടന്നുവരുന്ന റിലേ സത്യാഗ്രഹസമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റിലേ സത്യാഗ്രഹ സമരത്തോടൊപ്പം ഇന്ന് ജില്ലയിലെ നാല്താലൂക്ക് ഓഫീസുകൾക്കു മുമ്പിലും കട്ടപ്പന ഭൂപതിവ് ഓഫീസിനു മുമ്പിലും കർഷകധർണ നടത്തുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെജേക്കബ് അറിയിച്ചു.
പീരുമേട്ടിൽ മുൻ എം.പി. ജോയി എബ്രാഹം, നെടുങ്കണ്ടത്ത് മുൻ എം.പി. ഫ്രാൻസിസ് ജോർജ്, ദേവികുളത്ത് മുൻ മന്ത്രി ടി.യു കുരുവിള തൊടുപുഴയിൽ മുൻ എം.എൽ.എ ജോണി നെല്ലൂർ, കട്ടപ്പനയിൽ മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ എന്നിവർ ഉദ്ഘാടനം ചെയ്യും.
പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റുമാരായ ബിജുപോൾ, തോമസ് തെക്കേൽ, സാബു പരവരാകത്ത്, അഡ്വജോസി ജേക്കബ്, ജോയി കൊച്ചുകരോട്ട് എന്നിവർ അദ്ധ്യക്ഷത വഹിക്കും. .
ചെറുതോണിയിലെ റിലേ സത്യാഗ്രഹ സമരം യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസും ജില്ലാ ഭാരവാഹികളും സത്യാഗ്രഹം അനുഷ്ടിക്കും. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ: എം.ജെജേക്കബ് അദ്ധ്യക്ഷത വഹിക്കും. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് മുകേഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തും.