തൊടുപുഴ: വാർഡിലെ എല്ലാ വീടുകളിലും ഉറവിട ജൈവമാലിന്യ സംസ്‌കരണോപാധികളെത്തിച്ച നെടിയശാല ജൈവവള നിർമ്മാണത്തിലും പെരുമ നേടി.വീടുകളിലെ ജൈവമാലിന്യം ഫലപ്രദമായി സംസ്‌കരിക്കുന്നതിനൊപ്പം വിഷരഹിതമായ പച്ചക്കറികളും ഉറപ്പാക്കുകയാണ് നെടിയശാല. ഹരിതകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിലെ 235 വീടുകളിലാണ് പഞ്ചായത്ത് സൗജന്യമായി ബയോപോട്ടുകൾ നൽകിയത്. അവയിൽ 217 വീടുകളിലും ജൈവ വളമുണ്ടാക്കുന്നുണ്ട്. മാലിന്യ സംസ്‌കരണ പ്ളാന്റ ഒരു മീറ്റർ നീളത്തിലും വീതിയിലുംസിമന്റ് കട്ട ഉപയോഗിച്ച് കെട്ടിയുണ്ടാക്കുകയായിരുന്നു. രണ്ടു
അറകളാണുണ്ടാക്കിയിട്ടുള്ളത്. രണ്ടറകളുംമാറിമാറിയാണ്ഉപയോഗിക്കുന്നത്.ഭക്ഷണാവശിഷ്ടങ്ങൾക്കൊപ്പം വീടും പരിസരവുംഅടിച്ചുവരുന്നതും കരിയിലകളുമെല്ലാം നിക്ഷേപിക്കും. പ്ലാസ്റ്റിക്കോ മറ്റ്
അജൈവ വസ്തുക്കളോ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രത്യേകംശ്രദ്ധിക്കും. വേഗത്തിൽവളമാക്കാൻ ഇനോക്കുലവും ഉപയോഗിക്കും. ഒരു അറയിൽമാലിന്യങ്ങൾ പകുതിയാകുമ്പോൾ അടുത്ത അറയിൽ ഇട്ടു തുടങ്ങും. ഒരു
മാസമാകുമ്പോഴേയ്ക്കും ആദ്യത്തെ അറയിലെ മാലിന്യങ്ങൾ നല്ല
വളമായിട്ടുണ്ടാകും. വെറുതെ പുരയിടത്തിലും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്ന മാലിന്യമാണ് വളമായി മാറുന്നത്എന്നത് ഏറെ ആകർഷകവുമായി..
കൃഷികൾക്കെല്ലാം ഇതാ വളം
പച്ചക്കറി കൃഷികൾക്കും ഇഞ്ചി, മഞ്ഞൾ, വാഴ തുടങ്ങിയവയ്‌ക്കെല്ലാം
ഇപ്പോൾ വീട്ടിൽ സ്വന്തമായിനിർമ്മിച്ച വളമാണ് ഉപയോഗിക്കുന്നതെന്ന് വാർഡ് മെമ്പർ സിനി ജസ്റ്റിൻ പറയുന്നു.ഓരോ വീട്ടിലും മാസം 20 കിലോയോളം ജൈവവളം ലഭിക്കുന്നുണ്ട്. ജൈവമാലിന്യങ്ങൾക്കൊപ്പം ഇനോക്കുലവും ചാണകപ്പൊടിയും ചേർത്താണ് വളമുണ്ടാക്കുന്നതെന്ന് വീട്ടമ്മയായ ഉഷാരാജൻ പറഞ്ഞു. ഈ വളമുപയോഗിച്ച് ഇവരുടെ മകൻ രാഹുൽ രാജൻ ടെറസിൽ 40 ഗ്രോ ബാഗുകളിലാണ് പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ 20 ബാഗുകളിലും സ്വന്തം വീട്ടിലെ വളം മാത്രമാണ് ഉപയോഗിച്ചത്.