boat
തേക്കടിയിൽ നടന്നബോട്ട്സവാരി

ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി


കുമളി: മാസങ്ങൾക്ക് ശേഷം തേക്കടി വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയിൽ ഇന്നലെ ബോട്ട് യാത്ര ആരംഭിച്ചു. തേക്കടിയുടെ കവാടമായ കുമളിയിക്ക് പാർക്ക് തുറന്നത് നേരിയ ആശ്വാസമാണെങ്കിലും പ്രവേശന ഫീസ് ഉൾപ്പടെ കുത്തനെ ഉയർത്തിയത് ടുറിസം മേഖല ആശങ്കയിലായി.
ആന വച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തി വനംവകുപ്പിന്റെ വാഹനത്തിൽ വേണം ബോട്ട്ലാന്റിംഗിൽ എത്താൻ.ഇതിന് വാങ്ങിയിരുന്ന ബസ് ചാർജ്ജ് 15 രൂപയിൽ നിന്നും 30 രൂപയായി വർദ്ധിപ്പിച്ചു.പ്രവേശന തുകയായ 35 രൂപയിൽ നിന്നും 70 രൂപയും ബോട്ട് ടിക്കറ്റ് 255 രൂപയിൽ നിന്നും 385 രൂപയുമാണ് വാങ്ങുന്നത്.വിനോദ സഞ്ചാരികളുടെ എണ്ണം കുറവായതിനാലാണ് തുക ഉയർത്താൻ കാരണമെന്ന് വനം വകുപ്പ് പറയുന്നു .
വനംവകുപ്പ് ദിവസേന നടത്തിവന്നിരുന്നത് അഞ്ച് ട്രിപ്പുകളാണ്. കൊവിഡ് പശ്ചാത്തലത്തിൽ ആദ്യ പടിയെന്ന നിലയ്ക്ക് രാവിലെ 9.30 നും വൈകിട്ട് 3.30നുമായി രണ്ട് ട്രിപ്പുകളാണ് നടത്തുന്നത്.
ബോട്ട് യാത്രയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികളെ തെർമ്മൽ പരിശോധന നടത്തിയാണ് കടത്തിവിടുന്നത്. വളരെ നാളുകൾക്ക് ശേഷം നടത്തിയ ഉല്ലാസയാത്രയിൽ വന്യജീവികളെ അധികമായി കാണാൻ സാധിച്ചത് വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നുണ്ട്.