തൊടുപുഴ :പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് എ പി ജെ അബ്ദുൾ കലാം ഹയർ സെക്കണ്ടറി സ്‌കൂളിലെഅദ്ധ്യാപകരെ ആദരിച്ചു. ഹെഡ്മാസ്റ്റർ രാജു അദ്ധ്യക്ഷത വഹിച്ച യോഗം ബ്രാഞ്ച് മാനേജർ ആർ. അനീജ ഉദ്ഘാടനം ചെയ്തു..ഹെഡ്മാസ്റ്റർ രാജു അധ്യാപകരായ ജോസ് ആന്റണി, തോമസ് ടി ഡി, ജ യ മോ ൾ , നൈസി,ഡെയ്സി എം ഡാനിയേൽ, ബിന്ദുമോൾ, അമ്പിളി ഗോപാലൻ, ശ്രീജ സതീഷ്, തങ്കച്ചൻ എന്നിവരെ ആദരിച്ചു ചടങ്ങിൽ പി. ടി എ പ്രസിഡന്റ് നിഷാദ് ആശംസഅർപ്പിച്ചു.