കരിമണ്ണൂർ: ജവഹർ ബാൽ മഞ്ച് അഖിലേന്ത്യ മെമ്പർഷിപ്പ് ഡ്രൈവിന്റെ ഭാഗമായി കരിമണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ മെമ്പർഷിപ്പ് ഡ്രൈവ് കെപിസിസി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് കൈമാറി ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ അനീഷ് ജെയിംസ് അധ്യദ്ധ്യക്ഷത വഹിച്ചു ജിബിൻ കൊടികുളം സ്വാഗതം ആശംസിച്ചു പറഞ്ഞു . ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു മുഖ്യ പ്രഭാഷണം നടത്തി . കെ.എസ്.യു ജില്ലാ പ്രസിഡന്റ്ടോണി തോമസ്, കെ.എസ് ജയകുമാർ , ഡി. രാധാകൃഷ്ണൻ , ജിബിൻ ജോർജ് കരിമണ്ണൂർ, ജോസി ആലക്കോട്, പി.വി അച്ചാമ്മ എന്നിവർ പ്രസംഗിച്ചു .വിഷ്ണു വണ്ണപ്പുറം നന്ദി പറഞ്ഞു.