മുട്ടം: തുടങ്ങനാട് സർവ്വീസ് സഹകരണ ബാങ്കിന് സമീപം കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു. ഇന്നലെ രാവിലെ 9.30 നാണ് അപകടം. മുട്ടം സ്വദേശി നിബിന്റെ കാറാണ് ഇടിച്ചത്. മുട്ടം ഭാഗത്ത് നിന്ന് തുടങ്ങനാട് ഭാഗത്തേക്ക്‌ വരവേയാണ് വൈദ്യതി പോസ്റ്റിൽ ഇടിച്ചത്. നിബിന്റെ കാറിന്റെ മുന്നിൽ പോയ ഓട്ടോ റിക്ഷ എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ പെട്ടന്ന് ബ്രെക്ക് ചവിട്ടിയതിനെ തുടർന്ന് നിബിൻ കാർ വെട്ടിച്ചതിനാലാണ് അപകടം സംഭവിച്ചത്. ഒടിഞ്ഞ വൈദ്യുതി പോസ്റ്റിന്റെ വില കെ എസ് ഇ ബി ക്ക് നൽകാമെന്ന് നിബിൻ അധികൃതരെ അറിയിച്ചു. വിവരം അറിഞ്ഞ് മുട്ടം എസ് ഐ പി എസ് ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്ത് എത്തി.