അരിക്കുഴ : ഉദയ വൈ എം എ ലൈബ്രറിയുടെ നേതൃത്വത്തിൽ ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൽ കലാം ഹയർസെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പലും തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ പ്രിൻസിപ്പലുമായ യു എൻ പ്രകാശിനെ ആദരിച്ചു.. സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ നടന്ന ആദരിക്കൽ ചടങ്ങിൽ സ്‌കൂൾ മാനേജർ രവി അദ്ധ്യക്ഷനായി. ഉദയ ലൈബ്രറി കമ്മിറ്റി അംഗം രഞ്ജിത്ത് ജോർജ് സ്വാഗതം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ സെക്രട്ടറി എം കെ അനിൽ എന്നിവർ ചേർന്ന് പൊന്നാടയും മെമന്റോയും സമർപ്പിച്ചു.കരിയർ ഗുരു ബാബു പള്ളിപ്പാട്ട്, തൊടുപുഴ ബ്രൈറ്റ് ഇൻസ്റ്റിറ്റിറ്റൂട്ട് ഹോട്ടൽ മാനേജ്‌മെന്റ്ആന്റ് ടൂറിസം പഠന കേന്ദ്രം പ്രിൻസിപ്പലൽ മനു ജോസഫ് എന്നിവർ പ്രസംഗിച്ചു. എം കെ പ്രീതി മാൻ, കെ ആർ സോമരാജൻ എന്നിവർ പങ്കെടുത്തു.