മണക്കാട് : അരിക്കുഴയിൽ സിദ്ധഹോമിയോ ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യാണ് കെട്ടിട നിർമ്മാണം പൂർത്തികരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്.ബി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശോഭന രമണൻ സ്വാഗതം പറഞ്ഞു. ഡോ. റോസി സെബാസ്റ്റ്യൻ, കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ റജിദിവാകരൻ നന്ദി പറഞ്ഞു.