ഇടവെട്ടി: സംസ്ഥാന സർക്കാർ ശുചിത്വ മേഖലയിൽ സുസ്ഥിര വികസനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവിയിലേക്ക് ഇടവെട്ടി പഞ്ചായത്ത് അർഹത നേടിയതിന്റെ പ്രഖാപനം ഡീൻ കുര്യാക്കോസ്. എം.പി. നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഷീജാ നൗഷാദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി അബ്ദുൽ സമദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം നൽകി.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീന ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അശ്വതി. ആർ. നായർ, എ.കെ. സുഭാഷ് കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലത്തീഫ് മുഹമ്മദ്, ബീവി സലിം, എ.ഡി.പി. ജോസഫ്, ഹരിത കേരളം ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. ജി.എസ്. മധു, ശുചിത്വ മിഷൻ കോഡിനേറ്റർ ജസീർ, വി.ഇ.ഓ. ദീപ, കണ്ണൻ.റ്റി.കെ., മീരാൻ കുട്ടി, ജയ്‌സൺ, ശരത് തുടങ്ങിയവർ സംസാരിച്ചു.