ചെറുതോണി : കഞ്ഞിക്കുഴി പഞ്ചായത്തിൽ ഭൂമി സർവ്വേയുടെ പേരിൽ വൻതോതിൽ പണപ്പിരിവ് നടത്തുന്നതായി ആരോപണം .സർവ്വേ ഉദ്യോഗസ്ഥർക്ക് ഭക്ഷണം, സഹായികൾക്കുള്ള വേതനം എന്നിവ തരപ്പെടുത്തുന്നതിനായി ചെറിയ തോതിൽ പണം സ്വരൂപിക്കാൻ ജനകീയസമിതി രൂപീകരിച്ച് തീരുമാനമെടുത്തിരുന്നു . ഇതിലെ സുതാര്യത നാട്ടുകാരും അംഗീകരിച്ചിരുന്നു. ഇതിൻ പ്രകാരം ശരാശരി അഞ്ഞൂറു രൂപ വീതം ആദ്യഘട്ടത്തിൽ പിരിച്ചെടുത്തിരുന്നു. എന്നാൽ രണ്ടാം ഘട്ട സർവ്വേ നടന്നു വരുന്ന വട്ടോൻപാറ മേഖലയിൽ ചിലർ സ്വന്തം നിലയിൽ നിരക്ക് കൂട്ടി പിരിക്കുന്നതായാണ് പരാതി ഉയർന്നത്. സ്ഥലത്തിന്റെ അളവനുസരിച്ച് നിരക്ക് കൂടും. അഞ്ച് സെന്റ് , പത്തു സെന്റ് വീതം ഭൂമിയുള്ള വരോട് 500 രൂപ മുതൽ 1500 രൂപ വരെ യും ഒരേക്കർ മുതൽ ഭൂമിയുള്ളവരോട് 3000 രൂപ മുതൽ 5000 രൂപ വരെയും വാങ്ങുന്നു .കൊവിഡ് വ്യാപനത്തേതുടർന്ന് തൊഴിൽ നഷ്ടപ്പെട്ടും കാർഷികാദായങ്ങൾക്ക് വില ലഭിക്കാതെയും പ്രതിസന്ധിയിലായ സാധാരണക്കാർക്ക് നേരെ ഭൂമി സർവ്വേയുടെ പേരിൽ ചിലർ സംഘടിതമായി നടത്തുന്ന പണപ്പിരിവിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. സർവ്വേയുടെ പേരിൽ