ചെറുതോണി: ജില്ലാ പഞ്ചായത്ത് നിർമ്മിച്ച വനിതാ കാർഷിക മാർക്കറ്റ്, ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയുടെ നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 ന്നടക്കും. വനിതാ കാർഷിക മാർക്കറ്റ് ഡീൻ കുര്യാക്കോസ് എം. പിയുംഷോപ്പിംഗ് കോംപ്ലക്‌സ് റോഷി അഗസ്റ്റ്യൻഎം.എൽ.എ യും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് അദ്ധ്യക്ഷതവഹിക്കും. കളക്ടർ എച്ച്. ദിനേശൻ .മുഖ്യപ്രഭാഷണം നടത്തും.