തൊടുപുഴ: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പാർട്ടി വർക്കിങ് ചെയർമാൻ അഡ്വ .പി സി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു പാർട്ടി ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മിഥുൻ സാഗർ ,നേതാക്കളായ ജോസ് നെല്ലിക്കുന്ന്, ലിയോ കുന്നപ്പള്ളി, ജോബി പോളക്കുളം, ജോൺ മറ്റത്തിൽ, മനോജ് വഴുതക്കാട്, ജയൻ കെ എസ്, മാമഹ കെ സി എന്നിവർ പ്രസംഗിച്ചു