തൊടുപുഴ: ഇരട്ട കൊലപാതകങ്ങളുടെ പേരിൽ സി.പി.എം ഉം ഡി.വൈ.എഫ്.ഐ യും ജില്ലയിൽ വ്യാപകമായി കോൺഗ്രസ് ഒഫീസുകൾ അടിച്ച് തകർക്കുകയും കൊടിമരങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്യ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്
തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പന്തം കൊളുത്തി പ്രതിഷേധ യോഗം മങ്ങാട്ടുകവലിയിൽ ഡി. സി. സി ജന.സെക്രട്ടറി ടി.ജെ പീറ്റർ ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡന്റ് കെ.എം ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി ബിലാൽ സമദ് ,കെ.എസ്.യു ജില്ലാ സെക്രട്ടറി വിഷ്ണു ദേവ്, മുനിസിപ്പൽ കൗൺസിലർ ഷാഹുൽ ഹമീദ് പ്രസംഗിച്ചു ടി.എച്ച് ഹാരിസ്, അഭിരാജ്, അബ്ദുൾ ഖാദർ, സിനാജ് ബാലൻ ജെയ്സൺ തോമസ്, ഫസൽ അബ്ബാസ്, ഷാബിർ ഷാജി എന്നിവർ നേതൃത്തം നൽകി