lor

മുട്ടം: പെരുമറ്റത്തിന് സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് 4.30 നാണ് അപകടം. മുട്ടത്ത് നിന്ന് തൊടുപുഴ ഭാഗത്തേക്ക്‌ പോയ മിനി ലോറി ബ്രേക്ക് ചവിട്ടിയപ്പോൾ റോഡിൽ വട്ടം തിരിഞ്ഞ് നിന്നു. ഈ സമയം തൊടുപുഴ ഭാഗത്ത് നിന്ന് മുട്ടം ഭാഗത്തേക്ക്‌ വന്ന കാർ ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. കാറിന് സാരമായ കേട് സംഭവിച്ചു. ആർക്കും പരിക്കില്ല. സ്ഥലത്ത് എത്തിയ മുട്ടം എ എസ് ഐമാരായ കെ എ മുഹമ്മദ്‌, സന്തോഷ്‌,സി പി ഒ ശ്യാം എന്നിവരുടെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു.