കുടയത്തൂർ: കോളപ്ര ചക്കളത്തുകാവിൻ്റെ ആർച്ചിന് തടി ലോറി തട്ടി സാരമായ തകരാർ സംഭവിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.കാങ്കൊമ്പ് ഭാഗത്തു നിന്നും തടി കയറ്റിവന്ന ലോറിയാണ് സംസ്ഥാന പാതയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ആർച്ചിൽ തട്ടിയത്.ആർച്ചിൻ്റെ തൂണിനും ബീമിനും കാര്യമായ തകരാർ സംഭവിച്ചു. അളവിൽ കൂടുതൽ തടി കയറ്റിവന്ന ലോറിയാണ് ആർച്ചിൽ തട്ടിയത്. ക്ഷേത്ര ഭാരവാഹികളുമായി ലോറി ഉടമസ്ഥൻ നടത്തിയ ചർച്ചയിൽ ആർച്ചിനുണ്ടായ തകരാറിൻ്റെ നഷ്ടപരിഹാരം നൽകി പ്രശ്നം ഒത്തുതീർപ്പാക്കി.