വെള്ളിയാമറ്റം: മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തിൽ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൂവക്കണ്ടം സ്വദേശി ബിജുവിനാണ് ഗുരുതരമായി പരുക്കേറ്റത് . സംഭവവുമായി ബന്ധപ്പെട്ട് കൂവക്കണ്ടം വാളിയംപ്ലാക്കൽ ജയനെ (30) കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ 1 മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾ തമ്മിൽ മദ്യപിച്ചുകൊണ്ടിരിക്കെ ബിജു കൂടുതൽ മദ്യം കഴിച്ചെന്ന് പറഞ്ഞു ജയൻ ബിജുവുമായി വാക്കേറ്റമായി. തുടർന്ന് ഇവർ തമ്മിൽ പിടിവലി നടത്തുകയും ജയൻ ബിജുവിനെ കുത്തി പരുക്കേൽപ്പിക്കകുയുമായിരുന്നുവെന്നാണ് കേസ്.. ബിജുവിനെ കാട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് ഐ മാരായ പി ടി ബിജോയി, ഇസ്മയൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.പ്രതിയെകോടതി റിമാൻഡ് ചെയ്തു