കുടയത്തൂർ: കോളപ്രഭാഗത്ത് ഇന്നലെ ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ കാറ്റിൽ കൃഷി നാശം ഉണ്ടായി. പരപ്പുംകര ഭാഗത്താണ് ശക്തമായ കാറ്റ് വീശിയത്.പ്രദേശത്ത് കൃഷി ചെയ്തിരുന്ന നിരവധിയാളുകളുടെ വാഴ, കപ്പ എന്നിവ കാററിൽ നിലംപൊത്തി. കാറ്റ് ആരംഭിച്ചതോടെ കുടയത്തൂർ മേഖലയിൽ വൈദ്യുതി നിലച്ചു.വൈകിട്ട് 6 മണിയോടെയാണ് വൈദ്യുതി ബന്ധം പു:ന സ്ഥാപിച്ചത്.