തൊടുപുഴ: ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡി.സി.സി യുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 ന് സെക്രട്ടറിയേറ്റിനു മുമ്പിൽ സത്യാഗ്രഹ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലയിൽ തുടങ്ങാൻ പോവുന്ന സമരങ്ങളുടെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ നേതൃത്വം നൽകും. നേതാക്കളായ ഡീൻ കുര്യാക്കോസ് എം.പി., കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ റോയി കെ പൗലോസ്, അഡ്വ. റ്റോമി കല്ലാനി, മുൻ എം.എൽ.എ മാരായ ഇ.എം. ആഗസ്തി, എ.കെ. മണി, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ എന്നിവരും സത്യാഗ്രഹത്തിൽ അണിചേരും. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനിൽ, കെ.പി.സി.സി വൈസ് പ്രസിഡന്റ് മൺവിള രാധാ കൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. മാത്യു കുഴൽനാടൻ, എം.എൽ.എ മാരായ എം. വിൻസന്റ്, കെ.എസ്. ശബരീനാഥ്, എൻ. പീതാംബരകുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും.