ഇടുക്കി: പന്തളത്ത് വച്ച് കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ അവസരം ഒരുക്കിയത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയിലൂടെയാണെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ ഇബ്രാഹിം കുട്ടി കല്ലാർ ആവിശ്യപെട്ടു. കൊവിഡ് രോഗികളെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസ് ഡ്രൈവർക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക കൂടി വേണം എന്ന പ്രോട്ടോക്കോൾ പാലിച്ചിരുന്നുവെങ്കിൽ പീഡനം നടക്കില്ലായിരുന്നു. കൊവിഡ് രോഗബാധ പടരാതെയിരിക്കാനാണ് ആംബുലൻസിൽ ആരോഗ്യ പ്രവർത്തകയെ ഒഴിവാക്കിയത് എന്ന ആരോഗ്യമന്ത്രിയുടെ വാദം
സ്വന്തം വീഴ്ചകൾ മറച്ചു വയ്ക്കാൻ വേണ്ടി മാത്രമുള്ളതാണ്.