deen
തപാൽ സ്റ്റാമ്പ് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി. പുറത്തിറക്കുന്നു

പീരുമേട്‌: നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിയുടെ വിവിധ ഫോട്ടോകൾ അടങ്ങിയ സ്റ്റാമ്പ് പോസ്റ്റൽ ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് പുറത്തിറക്കി. യൂത്ത് കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മറ്റി തയ്യാറാക്കിയ തപാൽ സ്റ്റാമ്പ് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി.പ്രകാശനം ചെയ്തു. .യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനോജ് രാജൻ അദ്ധ്യക്ഷത വഹിച്ച .അഡ്വ.സിറിയക് തോമസ് ,പി.കെ.ചന്ദ്രശേഖരൻ, പി.കെ.രാജൻ, ഡോ.ഗിന്നസ് മാസ്വാമി,തോമസ് കുട്ടി, സി. യേശുദാസ്, പി.രാജൻ, കാ ജാ പാമ്പനാർ, കവി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.