തൊടുപുഴ: കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡി.വൈ.എഫ്‌ഐ പ്രവർത്തകർ കീഴടങ്ങി. ഉണ്ടപ്ലാവ് പൊന്നേട്ട് ഷെമീർ (27), വെങ്ങല്ലൂർ കൊമ്പനാപ്പറമ്പിൽ ഷബിൻ (30), ഇടവെട്ടി തേക്കിൻകാട്ടിൽ ഷിയാസ് (30), വെങ്ങല്ലൂർ വീട്ടിക്കുന്ന് പവിരാജ് (26), ഇടവെട്ടി ഇല്ലിക്കൽ അബിൻ മുഹമ്മദ് (30) എന്നിവരാണ് ശനിയാഴ്ച രാത്രി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവരെ ഞായറാഴ്ച വൈകിട്ട് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവർത്തകർ അടഞ്ഞു കിടന്ന കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് ആയ രാജീവ് ഭവൻ എറിഞ്ഞ് തകർത്തുവെന്നാണ് കേസ്. അക്രമത്തിൽ ഓഫിസിെന്റെ ജനൽ ചില്ലുകളടക്കം തകർന്നിരുന്നു.