തൊടുപുഴ: സ്വർണക്കടത്ത് പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക,​ വിശുദ്ധ ഖുറാനെ അപമാനിച്ച മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കുക,​ ലൈഫ് ഭവന പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുക,​ ഗുരുദേവ ജയന്തി ദിനം കരിദിനമായി ആചരിച്ച സി.പി.എമ്മിന്റെ കാപട്യം തിരിച്ചറിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ഡി.ജെ.എസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ നാല് വരെ സിവിൽ സ്റ്റേഷന് മുമ്പിൽ ഉപവാസ സമരം നടത്തും. നിയോജകമണ്ഡലം പ്രസിഡന്റ് എം.വി. വിജയന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് വി. ജയേഷ് സമരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പി. രാജൻ ഉദ്ഘാടനം ചെയ്യും.