മുണ്ടക്കയം ഈസ്റ്റ്: ഡ്രൈവേഴ്‌സ് യൂണിയന്റെയും (ഐ.എൻ.ടി.യു.സി) തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ മുപ്പത്തഞ്ചാം മൈലിൽ ഇന്ദിരാഭവൻ പ്രവർത്തനം ആരംഭിച്ചു. ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റ് സണ്ണി തട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പെരുവന്താനം മതമ്പായിൽ സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്ന പത്തോളം പ്രവർത്തകരെ സ്വീകരിച്ചു. അഡ്വ. സിറിയക് തോമസ്, യൂണിയൻ ജനറൽ സെക്രട്ടറി വിസി ജോസഫ് വെട്ടിക്കാട്ട്, ഷാജഹാൻ മഠത്തിൽ, ബെന്നി പെരുവന്താനം, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ജോൺ പി. തോമസ്, കെ.എസ്. രാജു, കെ.കെ. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.