ഇടുക്കി : ഭൂമി പതിവ് ചട്ടങ്ങളിൽജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന എട്ടാംവകുപ്പ്ഒഴിവാക്കി നിയമഭേദഗതിവരുത്തണമെന്ന്‌കേരളാകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്എം.എൽ.എ. പറഞ്ഞു. ഹൈക്കോടതിവിമർശനം ഉണ്ടായിട്ടും മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗതീരുമാനങ്ങൾ നടപ്പിലാക്കത്തതാണ് പ്രതിസന്ധിക്ക്കാരണം. കേരളാകോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടന്ന കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.ജെ.ജോസഫ്.
കേരളത്തിലെ പതിമൂന്ന്ജില്ലകൾക്കുമില്ലാത്ത നിയമംഇടുക്കിജില്ലയ്ക്ക് മാത്രം ബാധകമാക്കുന്നത് കൈയ്യുംകെട്ടി നോക്കി നിൽക്കാനാവില്ലെന്ന്മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടികല്ലാർ പറഞ്ഞു.
സർവ്വകക്ഷിയോഗതീരുമാനം നടപ്പിലാക്കി ഭൂമിപതിവ്ചട്ടഭേദഗതികൈക്കൊള്ളുംവരെകേരളാകോൺഗ്രസ് പ്രത്യക്ഷ സമരമുഖത്ത്തുടരുമെന്ന് അദ്ധ്യക്ഷത വഹിച്ച പാർട്ടിജില്ലാപ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് പറഞ്ഞു. പ്രൊഫ. ഷീല സ്റ്റീഫൻ, മാത്യു സ്റ്റീഫൻ എക്സ്എം.എൽ.എ., അഡ്വ. തോമസ് പെരുമന, നോബിൾജോസഫ്, എം.മോനിച്ചൻ, തമ്പി മാനുങ്കൽ, ഫിലിപ്പ്ജിമലയാറ്റ്, സിനു വാലുമ്മേൽ, ജോയികൊച്ചുകരോട്ട്, ഉധീഷ് ഫ്രാൻസിസ്, റ്റി.ജെ.ജേക്കബ്, വർഗ്ഗീസ്‌വെട്ടിയാങ്കൽ, സി.വി. സുനിത, ബൈജുവറവുങ്കൽ, വിൻസന്റ് വള്ളാടി, ക്ലമന്റ് ഇമ്മാനുവേൽ, മർട്ടിൽമാത്യു, ബിനോയ്മുണ്ടയ്ക്കാമറ്റം, ഷിബു പൗലോസ്, ജെയ്സ്‌ജോൺ, മറിയമ്മ ബെന്നി, കെ.കെ. വിജയൻ, ടോമി തൈലമ്മനാൽഎന്നിവർ പ്രസംഗിച്ചു.