ഇടുക്കി :ഗവ. മെഡിക്കൽ കോളേജ് കാന്റീൻ ശിലാ സ്ഥാപനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. എം.പി ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപയാണ് ക്യാന്റീൻ നിർമ്മാണത്തിന് വകയിരുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.പി ഫണ്ടിൽ നിന്ന് 1.15 കോടി രൂപ ഇടുക്കി മെഡിക്കൽ കോളേജിന് വേണ്ടി വകയിരുത്തിയതായും ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
റോഷി അഗസ്റ്റ്യൻ എം എൽ എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ സ്വാഗതവും ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്ട് എഞ്ചിനിയർ എസ്. ബിജു നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെലിൻ വിൻസന്റ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ, ഡോ. അരുൺ തുടങ്ങിയവർ സംസാരിച്ചു.