ഇടുക്കി: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മാണം നടത്തുന്ന ചെറുതോണി വനിതാ കാർഷിക മാർക്കറ്റിനും ഷോപ്പിംഗ് കോംപ്ലക്സിനും ശിലയിട്ടു. വനിതാ കാർഷിക മാർക്കറ്റിന്റെ നിർമ്മാണോദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റ്യൻ എംഎൽഎ നിർവഹിച്ചു. ഷോപ്പിംഗ് കോംപ്ലക്സിന്റെയും കാർഷിക മാർക്കറ്റിന്റെയും നിർമ്മാണത്തിന് ഓരോ കോടി രൂപ വീതമാണ് വകയിരിത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ത്രിതലപഞ്ചായത്തംഗങ്ങളായ സിറിയക് തോമസ്, മോളി മൈക്കിൾ, ലിസ്സമ്മ സാജൻ, സെലിൻ വിൻസന്റ്, ടിന്റു സുഭാഷ്, മാത്യു ജോൺ, കെ.എം ജലാലുദ്ദീൻ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.