ഇടുക്കി : വനം വന്യജീവി വകുപ്പ് ജനവാസമേഖലയിലെ പാമ്പുപിടിത്തവും വിട്ടയക്കലും സംബന്ധിച്ച് അംഗീകൃത പാമ്പ്പിടിത്തക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് താൽപര്യമുള്ള സന്നദ്ധസേവകർക്ക് പരിശീലനം നൽകുന്നു. മനുഷ്യവാസ പ്രദേശങ്ങളിൽ നിന്ന് അപകടകരമായ പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ വിട്ടയക്കുന്ന പ്രക്രിയ ഉത്തരവാദിത്വപരമായി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശീലനം നടത്തുന്നത്. ജില്ലയിൽ പാമ്പ്പിടിക്കാൻ താൽപര്യമുള്ള സന്നദ്ധസേവകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സെപ്തംബർ 30ന് മുമ്പായി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്സ്, വെള്ളാപ്പാറ, പൈനാവ് പി.ഒ 685603 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് ഫോൺ 04862 232505.