ഇടുക്കി: ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷൻ മുഖേന എക്സ്‌റേ ടെക്നീഷ്യൻ തസ്തികയിൽ രണ്ട് താൽക്കാലിക ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. കുയിലിമല സിവിൽ സ്റ്റേഷനിൽ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ സെപ്തംബർ 14 രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. യോഗ്യത എസ്.എസ്.എൽ.സി, കേരള സർക്കാരിന്റെ അംഗീകൃത ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി കോഴ്സ്/ ബി.എസ്.സി റേഡിയോളജി. താൽപര്യമുള്ളവർ അന്നേ ദിവസം വയസ്സ്,യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232318.