തൊടുപുഴ : ആറൻമുളയിൽ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസിൽവച്ച് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തി. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.സി കൃഷ്ണൻ,​ ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ സഹജൻ,​ സംസ്ഥാന സെക്രട്ടറി അശോകൻ മുട്ടം,​ ജില്ലാ സെക്രട്ടറി എ.കെ ശാന്ത,​ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ ശിവൻ എന്നിവർ നേതൃത്വം നൽകി.