ചെറുതോണി:പിണറായി സർക്കാർ സംസ്ഥാനത്ത് നടത്തുന്ന ഗുണ്ടായിസ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി ആവശ്യപ്പെട്ടു. ജില്ലയിലെ കോൺഗ്രസ് ഓഫീസുകൾക്കുനേരെയും കോൺഗ്രസ് പ്രവർത്തകർക്കുനേരെയും നടത്തുന്ന ആക്രമങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എസ്.പി.ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി.പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി റോയി കെ.പൗലോസ്, എ.ഐ.സി.സി.അംഗം ഇ.എം.ആഗസ്തി, യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്.അശോകൻ, എ.കെ.മണി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്,കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, ഭാരവാഹികളായ എ പി.ഉസ്മാൻ ,തോമസ് രാജൻ, വിജയകുമാർ മറ്റക്കര, സിറിയക് തോമസ്, എം.ഡി.അർജുനൻ ,പി.ഡി.ശോശാമ്മ തുടങ്ങിയവർ പങ്കെടുത്തു.