ആലക്കോട്: പഞ്ചായത്തിലെ ഒന്ന് മുതൽ 13 വരെയുള്ള വാർഡുകളിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരും നിലവിൽ മരിച്ചവരുമായ സമ്മതിദായകരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തി. ആക്ഷേപം ഉള്ളവർ 15നകം ഈ ആഫീസിൽ രേഖാമൂലം അറിയിക്കണം. അല്ലെങ്കിൽ ഇവരുടെ പേരുകൾ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് നീക്കം ചെയ്യുമെന്ന് അറിയിച്ചു.