മറയൂർ: സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മറയൂർ മലനിരകളിൽ വർഷങ്ങളായി തരിശുകിടന്ന ഭൂമികളെല്ലാം ഇപ്പോൾ കൃഷിഭൂമികളായി മാറി. കാലാവസ്ഥ വ്യതിയാനവും വന്യമൃഗ ശല്യവും ഏറിയതോടെഅർഹമായ നഷ്ട പരിഹാരം ലഭിക്കാതെ കൃഷി ഉപേക്ഷിച്ച കർഷകർ വീണ്ടും കൃഷിയിലേക്ക് ആകൃഷ്ടരായിരിക്കുകയാണ്. നെല്ല്, വാഴ ഉൾപ്പെടെയുള്ള വിളകൾക്ക് കൃഷി നാശം സംഭവിച്ചാൽ വിള ഇൻഷുറൻസിലൂടെ അർഹമായ നഷ്ട പരിഹാരം ലഭിച്ചു തുടങ്ങിയതും കർഷകർക്ക് ആത്മവിശ്വാസത്തോടെ കൃഷിയിറക്കാൻ കാരണമായി. കൃഷി ഭൂമി നിസ്സാര വിലക്ക് വാങ്ങി വിൽക്കാൻ കാത്തിരുന്ന സംഘങ്ങളും നിരാശരായി തീർന്നിരിക്കുകയാണ് അഞ്ചുനാട്ടുകാർ കൂട്ടമായി കാർഷിക ഉത്പാദന പ്രക്രിയയിൽ പങ്കാളികൾ ആയതും ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിശ്ശ് നിലങ്ങൾ കൃഷി ഭൂമി ആക്കി മാറ്റുന്നതിന് കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് മുൻഗണന നൽകിയതും കർഷകർക്ക് പ്രാരംഭ ചിലവുകൾ കുറയുന്നതിന് കാരണമായി കൃഷിഭവനിൽ നിന്നും നല്ലയിനം നെൽവിത്തുകളും നിർദ്ദേശങ്ങളും ലഭിച്ചു തുടങ്ങിയതോടൊപ്പം അനൂയോജ്യമായ കാലാവസ്ഥയൂം അനുഭവപ്പെട്ടതോടെ അഞ്ചുനാട്ടിലെ പാടങ്ങൾ ഹരിതാഭമായി മാറിയിരിക്കുകയാണ്.