school
തൊടുപുഴ എപിജെ അബ്ദുൾ കലാം സ്‌കൂളിൽ പണി പൂർത്തിയായ പുതിയ മന്ദിരം.

തൊടുപുഴ: സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി മുതൽ മുടക്കിൽ നിർമ്മാണം പൂർത്തിയാക്കിയ തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുൾ കലാം ഗവ. ഹയർ സെക്കന്ററി സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടം ബുധനാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം.എം.മണി, കെ.കെ.ഷൈലജ , ടി.പി.രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ.കെ.ശശീന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികളാകും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി., പി.ജെ.ജോസഫ് എം.എൽ.എ., ജില്ലാ കളക്ടർ എച്ച്.ദിനേശൻ, തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സിസിലി ജോസ് എന്നിവർ സംസാരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ കർമ്മയജ്ഞ സമിതി ജില്ലാ കോ.ഓർഡിനേറ്റർ കെ.എ.ബിനുമോൻ റിപ്പോർട്ട് അവതരിപ്പിക്കും.