biju

തൊടുപുഴ: കത്തോലിക്ക കോൺഗ്രസ് രൂപം നൽകിയിട്ടുള്ള ഹാർട്ട് ലിങ്ക്സ് സമൂഹത്തിൽ വേദനിക്കുന്നവരുടെ കണ്ണീരുകളൊപ്പുവാൻ സഹായകരമാകുമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. ഹാർട്ട് ലിങ്ക്സിന്റെ ഭവനപദ്ധതിയിലെ ആദ്യ വീടിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 34 രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ട് സീറോ മലബാർ സഭാദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപിച്ച ഭവനനിർമ്മാണ പദ്ധതിയിൽപെടുത്തിയാണ് തൊടുപുഴ സ്വദേശിയായ ഔസേഫിന്റെ ഭവനനിർമ്മാണത്തിനു തുടക്കം കുറിച്ചത്.തൊടുപുഴ ഫൊറോനാ ഡയറക്ടർ റവ. ഡോ. ജിയോ തടിക്കാട്ട്, രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട്, ജനറൽ സെക്രട്ടറി ജോസ് പുതിയേടം, ട്രെഷറർ ജോൺ മുണ്ടൻകാവിൽ തുടങ്ങിയവർ പ്രസംഗിച്ചു .