തൊടുപുഴ: കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ മാതൃകയായി ലോകത്തിന് മുന്നിൽ അഭിമാനിച്ച കേരളം കൊവിഡ് രോഗി ആംമ്പുലൻസിൽ പീഡനത്തിനിരയായതോടെ എല്ലാം നഷ്ടപ്പെട്ട് തലകുനിച്ച് നിൽക്കുന്ന അവസ്ഥയാണുള്ളതെന്ന് കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ പറഞ്ഞു. കേരള പുലയൻ മഹാസഭ സംസ്ഥാന വ്യാപകമായി 10ന് പ്രതിഷേധ ദിനമായി ആചരിക്കും. എല്ലാ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും രാവിലെ 11ന് പ്രതിഷേധ ധർണ നടത്തും.