ഇടുക്കി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് മൂന്നാറിൽ സത്യാഗ്രഹം നടത്തും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉച്ചയ്ക്ക് രണ്ടിന് വീഡിയോ കോൺഫറൻസിലുടെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാഥിതി ആയിരിക്കും. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ റോയ് കെ.പൗലോസ്, ടോമി കല്ലാനി,എ.െഎ.സി.സി അംഗം ഇ.എം.ആഗസ്തി, എസ്‌.ഐ.പി.ഡബ്ള്യു യൂണിയൻ പ്രസിഡന്റ് എ.കെ.മണി എന്നിവർ സംസാരിക്കും.