ചെറുതോണി: ഭൂപതിവ് ചട്ടം ഇടുക്കിയ്ക്ക് മാത്രമാക്കാൻ സർക്കാർ സൂപ്രീംകോടതിയെ സമീപിച്ചതിൽ പ്രതിഷേധിച്ച് ചെറതോണിയിലെ 16-ാം ദിവസത്തെ റിലേ സത്യാഗ്രഹത്തോടൊപ്പം ഇടുക്കി ജില്ലയിലെ വില്ലേജ് ഓഫീസുകൾക്കു മുമ്പിൽ കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ധർണകൾ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അറിയിച്ചു. ഏഴിന് ഇടുക്കി കളക്ട്രേറ്റ് പടിക്കലും അഞ്ച് താലൂക്കുകൾക്കു മുമ്പിലും പാർട്ടി ധർണ നടത്തിയിരുന്നു. ചെറുതോണിയിൽ കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി ഇന്ന് നടത്തുന്ന സത്യാഗ്രഹസമരം ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്യും.