ചെറുതോണി: കൊവിഡ് പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവിന് പ്രഖ്യാപിച്ചിരിക്കുന്ന മൊറട്ടോറിയം രണ്ട് വർഷം വരെ നീട്ടുക ഈ കാലയളവിലെ പലിശയും പിഴപലിശയും പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.സി.പി ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ ധർണ നടത്തി. ഇടുക്കി മണ്ഡലത്തിൽ തടിയമ്പാട് പോസ്റ്റ് ആഫീസിന് മുന്നിൽ നടത്തിയ സമരം ജില്ലാ പ്രസിഡന്റ് അനിൽ അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അലൻ ഇടുക്കി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം സിനോജ് വള്ളാടി, ജില്ലാ സെക്രട്ടറി ജോൺസൺ കുഴിപ്പിൽ, ബൈജു തൂങ്ങാല, കുര്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.