തൊടുപുഴ: കോവിഡ് രോഗം ബാധിച്ച പെൺകുട്ടിയെ ആംബുലൻസിൽ വച്ചു പീഡിപ്പിച്ച നരാമധനെതിരെ കർശന നിയമ നടപടി സ്വീകരിച്ച് പട്ടികവർഗ്ഗ പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനിസിവിൽ സ്റ്റേഷന് മുമ്പിൽ ധർണ നടത്തി. മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് പ്രസീദാ സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യനീതി കർമ്മസമിതി ജില്ലാ കൺവീനർ എം.കെ. നാരായണമേനോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സഹസംഘടനാ സെക്രട്ടറി പി.ആർ. കണ്ണൻ, താലൂക്ക് ജനറൽ സെക്രട്ടറി ടി.കെ. ബാബു, താലൂക്ക് ഭാരവാഹികളായ ടി.കെ.എസ്.എൻ. പിള്ള, പി.എസ്. തുളസീധരൻ, കെ.എസ്.സലിലൻ, സി.ബി. രമേശ്, മുൻസിപ്പൽ പ്രസിഡന്റ് പി.ജി. റെജി എന്നിവർ സമരത്തിന് നേതൃത്വം നൽകി.