തൊടുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം ഉടൻ നടത്തണമെന്ന കോടതി ഉത്തരവ് കാറ്റിൽപ്പറത്തി പൊതു സ്ഥലം മാറ്റം മാസങ്ങളോളം വൈകിപ്പിക്കുന്നത് അപലപനീയമാണെന്ന് എൻജിഒ അസോസിയേഷൻ . ചട്ടപ്രകാരമുള്ള സ്ഥലം മാറ്റം സമയബന്ധിതമായി നടത്തണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് ദുരന്ത കാലത്ത് പോലും രാഷ്ട്രീയപ്രേരിതമായി വിദൂര ജില്ലകളിൽ ജോലിചെയ്യുന്ന വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സ്വന്തം ജില്ലകളിലേക്ക് മടങ്ങി വരുന്നതിനുള്ള അവസരമാണ് ഇതുമൂലം നിഷേധിക്കപ്പെട്ടിരിക്കുന്നത്. തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തിൽ ബ്രാഞ്ച് പ്രസിഡന്റ് പീറ്റർ കെ എബ്രഹാം അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി രാജേഷ് ബേബി ഉദ്ഘാടനം ചെയ്തു.നേതാക്കളായ സി.എസ്.ഷെമീർ , യു എം ഷാജി, ജോജോ റ്റി.റ്റി എന്നിവർ പ്രസംഗിച്ചു. ഫൈസൽ വി.എസ്,ബിജു പി, ടൈറ്റസ്, ഷിജാസ്.കെ.ഇ ,വിജയൻ റ്റി.എസ് എന്നിവർ നേതൃത്വം നൽകി.