അടിമാലി: കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി അഞ്ചു കോടി രൂപ ചെലവഴിച്ച് കുഞ്ചിത്തണ്ണി ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് വേണ്ടി നിർമ്മിച്ച അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചർ, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ,​ കെ. ശശീന്ദ്രൻ,​ എം.എം. മണി,​ എസ്. രാജേന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യ പൗലോസ് തുടങ്ങിയവർ പങ്കെടുക്കും.