ഇടുക്കി : ജില്ലാ പഞ്ചായത്തിന്റെയും സാക്ഷരതാ മിഷന്റേയും സംയുക്താഭിമുഖ്യത്തിൽ ലോക സാക്ഷരതാ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ പഞ്ചായത്ത് സെക്രട്ടറി ബി. സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് മെമ്പർ അമ്മിണി ജോസ്അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ ആസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച മാതൃകാ പ്രവർത്തനങ്ങൾ കാഴ്ച വച്ച വാഴത്തോപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സാബു. റ്റി.ജെ, ഡോ. സിബി ജോർജ്ജ് എന്നിവരെ ആദരിച്ചു. ജില്ലാ ആരോഗ്യവകുപ്പിൽ നിന്നും ലഭിച്ച മാസ്‌കുകൾ ജില്ലയിലെ മുഴുവൻ തുടർവിദ്യാകേന്ദ്രങ്ങൾക്കും വിതരണം ചെയ്തു.ജില്ലാ സാക്ഷരതാ മിഷൻ കോഓർഡിനേറ്റർ പി.എം. അബ്ദുൾകരീം സാക്ഷരതാ ദിന സന്ദേശം നൽകി . ജില്ലാ സാക്ഷരതാ മിഷൻ അസി. കോഓർഡിനേറ്റർ ജമിനി ജോസഫ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ കെ.എം റഷീദ്, വാഴത്തോപ്പ് ജെ.എച്ച്.ഐ സാബു. റ്റി.ജെ, ഡോ. സിബി ജോർജ്ജ്, ജില്ലയിലെ നോഡൽ പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു.