ഇടുക്കി : ജില്ലയിൽ സമഗ്രശിക്ഷയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ഒഴിവുള്ള ട്രെയിനർ തസ്തികകളിലേയ്ക്ക് സർക്കാർ/എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരിൽ നിന്നു ഡെപ്യൂട്ടേഷനിൽ അപേക്ഷി സ്വീകരിച്ചു.. എച്ച്.എസ്.എസ്.റ്റി/വി.എച്ച്.എസ്.എസ്.റ്റി/ എച്ച്.എസ്. എസ്.റ്റി (ജൂനിയർ)/എച്ച്.എസ്.റ്റി/പ്രൈമറി ഹെഡ്മാസ്റ്റർ/പ്രൈമറി ടീച്ചർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കും. താൽപ്പര്യമുള്ളവർ കെ എസ് ആർ പാർട്ട് 1 ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റും ബന്ധപ്പെട്ട നിയമന അധികാരിയുടെ നിരാക്ഷേപപത്രവും സഹിതം യോഗ്യത തെളിയിക്കുന്ന രേഖകളുമായി സെപ്തംബർ 17 രാവിലെ 10ന് സമഗ്ര ശിക്ഷ ജില്ല പ്രോജക്ട് കോ -ഓർഡിനേറ്ററുടെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും സമഗ്രശിക്ഷ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862 226991