ഇടുക്കി: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ ഡയാലിസിസ് ചെയ്യുന്നതിനായി ജില്ലയിലെ രോഗികളിൽ നിന്ന് ഇന്നു മുതൽ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോം ജില്ലാ ആശുപത്രി ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ചികിത്സാ രേഖകളുടെ കോപ്പി, റേഷൻ കാർഡിന്റെ കോപ്പി, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം.