മറയൂർ: മറയൂരിന് സമീപം ദണ്ഡുകൊമ്പ് കോളനിയിൽ അച്ഛനെ വെട്ടി കൊലപ്പെടുത്താൻ മകന്റെ ശ്രമം. ദണ്ഡുകൊമ്പ് കോളനിയിലെ കാളിയപ്പനെയാണ് (60) മകൻ മൂർത്തി (31) വെട്ടി മുറവേൽപ്പിച്ചത്. കഴുത്തിന് മുറവേറ്റ കാളിയപ്പനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിൽ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സമീപവാസികൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മറയൂർ ഇൻസ്‌പെക്ടർ സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂർത്തിയെ പിടികൂടി. കാളിയപ്പന്റെ ഏറ്റവും ഇളയ മകനാണ് മൂർത്തി.