തൊടുപുഴ: അന്യായമായി തടഞ്ഞു വച്ച അവധി ശമ്പളം നൽകുക, എട്ടു ദിവസത്തെ ശമ്പളം കുറവ് ചെയ്യാനുള്ള മാനേജ്‌മെന്റ് നീക്കം ഉപേക്ഷിക്കുക, ലോക്ഡൗൺ കാലത്തെ ശമ്പളം പൂർണമായും നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മലങ്കര തോട്ടത്തിലെ ടി.യു.സി.ഐ യൂണിയൻ എസ്റ്റേറ്റ് ആഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. ടി.യു.സി.ഐ ജില്ലാ പ്രസിഡന്റ് ബാബു മഞ്ഞള്ളൂരിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കെ.എ. സദാശിവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയൻ ടി.യു.സി.ഐ ജില്ലാ സെക്രട്ടറി ജോർജ് തണ്ടേൽ, യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിൻ കെ. ടോമി എന്നിവർ സംസാരിച്ചു. മലങ്കര യൂണിറ്റ് പ്രസിഡന്റ് ടി.ജെ. ബേബി സ്വാഗതവും വി.സി. സണ്ണി നന്ദിയും പറഞ്ഞു.