തൊടുപുഴ: നഗരസഭ നാലാം വാർഡിൽ പുതുതായി നിർമിച്ച ഗുരുനഗർ അംഗൻവാടി മന്ദിര ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് നഗരസഭാ ചെയർപേഴ്സൺ സിസിലി ജോസ് നിർവഹിക്കും. വാർഡ് കൗൺസിലർ ജിഷ ബിനു അദ്ധ്യക്ഷത വഹിക്കും. അംഗൻവാടി വികസന സമിതി ചെയർമാൻ ശിവശങ്കരൻനായർ, ന്യൂമാൻ കോളജ് പ്രഫസർ ബേബി ജോർജ്, അംഗൻവാടി അദ്ധ്യാപിക വി.എൻ. മായ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുധർമണി അമ്മ, എ.ഡി.എസ് ചെയർപേഴ്സൺ ശാലിനി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കും. 15 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി നഗരസഭയുടെ സഹായത്തോടെ സ്വന്തം സ്ഥലം വാങ്ങിയാണ് കെട്ടിടം നിർമിച്ചത്.