ചെറുതോണി: സമഗ്രശിക്ഷാ അറക്കുളം ബി.ആർ.സി യുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി നേർക്കാഴ്ച എന്ന പേരിൽ ചിത്രരചനാമത്സരം നടത്തും. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ് എന്നിനങ്ങളിലണ് മത്സരംന ടത്തന്നത്. കഴിഞ്ഞ രണ്ടര മാസത്തെ ഡിജിറ്റൽ പഠനത്തിന്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും, ഭാവി എന്താകും എന്ന ചിന്തകളും എല്ലാം ചിത്രത്തിൽ പകർത്തുകയാണ് ഈ പദ്ധതിയുടെ ആശയം. കുടുംബാംഗങ്ങൾക്കും കുട്ടിയോടൊപ്പം മത്സരത്തിൽ പങ്കെടുക്കാം. വീടുകളിൽ വരയ്ക്കുന്ന ചിത്രങ്ങൽ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തോ, സ്‌കാൻ ചെയ്‌തോ ക്ലാസ് അദ്ധ്യാപകന് അയയ്ക്കണം. . രചനയോടൊപ്പം കുട്ടിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, ജില്ല എന്നിവ രേഖപ്പെടുത്തണം. 18 ന് മുമ്പ് മികച്ച രചനകൾ ഓൺലൈനായോ നേരിട്ടോ ബി.ആർ.സി യിൽ എത്തിക്കേണമെന്ന് അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി രാജു, ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ മുരുകൻ വി അയത്തിൽ എന്നിവർ അറിയിച്ചു.