ചെറുതോണി: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എടുക്കുന്ന തീരുമാനങ്ങൾക്ക് പൂർണ പിന്തുണ നൽകാൻ കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജോർജ് അമ്പഴത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ ടോമി തീവള്ളി, ടി.പി. മൽക്ക, എസ്.കെ രമേശൻ, സെലിൻ കുഴിഞ്ഞാലിൽ, ജോസി എം വേളാച്ചേരിൽ, ബാബു പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.