ആലക്കോട്: മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തള്ളുന്നത് സമീപവാസികൾക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി പരാതി. ആലക്കോട് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ചവർണയിലാണ് മാലിന്യ നിക്ഷേപം സമീപവാസികളുടെ ഉറക്കം കെടുത്തുന്നത്. നാൽപതോളം കുടുംബങ്ങൾ താമസിക്കുന്നതിന് സമീപമാണ് മാലിന്യം തള്ളുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തിയിരുന്നു. നാട്ടുകാർ കുളിക്കാൻ ഉപയോഗിക്കുന്ന കുളത്തിനു സമീപം തള്ളിയമാലിന്യം ഉടമയെക്കൊണ്ട് നീക്കം ചെയ്യിക്കണമെന്ന് പഞ്ചായത്തംഗം എ.എൻ. ചന്ദ്രൻ ആവശ്യപ്പെട്ടു.